നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികളില്‍ കാരുണ്യത്തിന്റെയും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും നന്മകള് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊറ്റാമം ഫാത്തിമ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച "ഫ്ലേവർ ഫിയസ്റ്റ 2കെ26' മെഗാ ഭക്ഷ്യമേള ശ്രദ്ധേയമായി.
ഭക്ഷ്യമേളയിൽ നിന്നുള്ള മുഴുവൻ വരുമാനവും സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് സുരക്ഷിതമായ വീട് നിർമിക്കുന്നതിനായി വിനിയോഗിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കൊറ്റാമം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. ഡെന്നിസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷാനിയ ജോൺ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്ര ബാബു, വൈസ് പ്രിൻസിപ്പൽ ലക്ഷ്മി പ്രശാന്ത്, കോ-ഓർഡിനേറ്റർ ജിഷ എന്നിവർ പങ്കെടുത്തു.